Type Here to Get Search Results !

Bottom Ad

രാജ്യത്ത് ബുൾഡോസർ രാജ് തടഞ്ഞ് സുപ്രിം കോടതി


ന്യൂഡൽഹി: രാജ്യത്ത് ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീംകോടതി. സുപ്രിംകോടതിയുടെ അനുമതിയില്ലാതെ ബുൾഡോസർ രാജ് നടപ്പാക്കരുതെന്നാണ് നിർദേശം. പൊതു റോഡുകൾ, റെയിൽവേ ലൈനുകൾ, നടപ്പാതകള്‍, ജലാശയങ്ങൾ എന്നി കൈയേറ്റങ്ങൾക്ക് ഉത്തരവ് ബാധകമല്ല. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് തീരുമാനം. കോടതിയുടെ അനുമതിയില്ലാതെ വീടുകൾ പൊളിക്കരുതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. കൂടാതെ ഒക്ടോബർ ഒന്നുവരെ ഇത്തരം നടപടികൾ നിർത്തിവെക്കാനും കോടതി നിര്‍ദേശമുണ്ട്. അതേസമയം ബുൾഡോസർ രാജിനെതിരായ ഹരജികൾ ഒക്ടോബർ ഒന്നിന് വീണ്ടും പരിഗണിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad