മലപ്പുറം: ഡാൻസാഫ് സംഘം പിടികൂടിയ സ്വർണം മുക്കിയതായി വെളിപെടുത്തൽ. തൻ്റെ കൈയിൽ നിന്നും പിടികൂടിയ സ്വർണത്തിൽ നിന്നും 300 ഗ്രാം സ്വർണം ഡാൻസാഫ് സംഘം എടുത്തുവെന്ന് കടത്ത് സംഘത്തിലുള്ള വ്യക്തി മീഡിയവണിനോട് പറഞ്ഞു. നികുതി വെട്ടിച്ച് എത്തുന്ന സ്വർണം പിടികൂടുന്നത് മോഷണക്കേസായാണ് രജിസ്റ്റർ ചെയ്യുന്നത്.
<p>സുജിത് ദാസിന്‍റെ കാലത്ത് ഡാൻസാഫ് രജിസ്റ്റർ ചെയ്ത കേസിലാണ് 'സ്വർണക്കവർച്ച' ആരോപണം. 2022ൽ കരിപ്പൂര്‍ സ്റ്റേഷൻ പരിധിയിൽവച്ച് സ്വർണം പിടിച്ച കേസിലാണ് വെളിപ്പെടുത്തൽ. മലപ്പുറം സ്വദേശിയായ കടത്തുകാരനാണ് സ്വർണം മുക്കിയ വിവരം വെളിപ്പെടുത്തിയത് . തന്‍റെ കയ്യിൽനിന്ന് 1200 ഗ്രാമിലേറെ സ്വർണം പിടിച്ചെങ്കിലും കോടതിയിലെത്തിയത് 900 ഗ്രാമിൽ താഴെ മാത്രമാണ്. ഉരുക്കി രൂപമാറ്റം വരുത്തിയശേഷമാണ് പിടിക്കുന്ന സ്വർണം കോടതിയിൽ ഹാജരാക്കിയതെന്നും കടത്തുകാരൻ പറയുന്നു. </p>
Post a Comment
0 Comments