എഡിജിപി എംആര്‍ അജിത്കുമാറിനെ കുറിച്ചുള്ള നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍. എഡിജിപി എംആര്‍ അജിത്കുമാറിന്റെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ചാണ് എഎന്‍ ഷംസീറിന്റെ പ്രതികരണം.
എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് ഷംസീര്‍ പറഞ്ഞു. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതില്‍ തെറ്റില്ല. മന്ത്രിമാരുടെ ഫോണ്‍ എഡിജിപി ചോര്‍ത്തി എന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹം മാത്രമാണെന്നും സ്പീക്കര്‍ പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്ക് എഡിജിപി എം ആര് അജിത്കുമാര്‍ കത്ത് നല്കി. അന്വേഷണത്തില്‍ നിരപരാധിയെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം.
Post a Comment
0 Comments