മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറാണെന്ന ആരോപണവുമായി പി.വി അന്‍വര്‍ എം.എല്‍.എ. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരോപിക്കുന്നത്. സുരേഷ് ഗോപിയും അജിത് കുമാറും തമ്മില്‍ അടുത്ത ബന്ധമുള്ളവര്‍. തൃശൂരില്‍ ഒരു കേസുമായി ബന്ധപ്പെട്ട് എം.ആര്‍ അജിത്കുമാറിനെ സുരേഷ് ഗോപി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അവരൊക്കെ കമ്മികള്‍ അല്ലെ എന്നാണ് പരാതിക്കാരെക്കുറിച്ച് അജിത്കുമാര്‍ സുരേഷ് ഗോപിയോട് പറഞ്ഞത്.
തൃശൂരില്‍ പൊലീസ് കലക്കിലൂടെയാണ് സുരേഷ്ഗോപി വിജയിച്ചത്. താരതമ്യേന ജൂനിയറായ എ.സി.പി അങ്കിത് അശോക് സ്വന്തം താല്‍പര്യപ്രകാരമല്ല പൂരം കലക്കിയതെന്നും പി.വി അന്‍വര്‍ പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ നേരത്തെയും ആരോപണവുമായി അന്‍വര്‍ രംഗത്ത് എത്തിയിരുന്നു. സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണം നടപ്പിലാക്കാനാണ് അജിത് കുമാര്‍ ശ്രമിക്കുന്നതെന്ന് പി.വി അന്‍വര്‍ മീഡിയവണിനോട് പറഞ്ഞു. എം.എല്‍.എമാരെയും പൊതു പ്രവര്‍ത്തകരെയും ബഹുമാനിക്കരുത് എന്ന നിര്‍ദേശം അജിത് കുമാര്‍ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കുന്നു. പൊതുജന വികാരം സര്‍ക്കാറിന് എതിരെ തിരിച്ച് വിടാന്‍ അജിത് കുമാര്‍ ശ്രമിക്കുന്നുവെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.
Post a Comment
0 Comments