Type Here to Get Search Results !

Bottom Ad

കോഴിക്കോട് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ


കോഴിക്കോട് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. മുക്കം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രതി സമാനമായ കുറ്റകൃത്യം മുൻപും നടത്തിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്. നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുള്ള പ്രതി മറ്റൊരു ബന്ധം സ്ഥാപിക്കുകയും ഇതിലുണ്ടായ മൂന്നരവയസുകാരിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. 

മാസത്തില്‍ വല്ലപ്പോഴും ഇവരുടെ വീട്ടില്‍ വന്നിരുന്ന പ്രതി വീട്ടിലെ മുറിയില്‍ വെച്ചാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ക്രൂരതയുടെ വിവരം അറിഞ്ഞത്. ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വിശദമായ അന്വേഷണത്തിൽ പിതാവാണ് കുറ്റം ചെയ്തതെന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad