Type Here to Get Search Results !

Bottom Ad

കുന്തവും കുടച്ചക്രവും മുതൽ രഞ്ജിത് വരെ നീളുന്ന വിവാദങ്ങളുടെ പട്ടിക; സർക്കാരിനെ നിരന്തരം വെട്ടിലാക്കി സജി ചെറിയാൻ


ഒരു പ്രാവശ്യം മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ട് തിരികെ എത്തിയിട്ടും പിണറായി സർക്കാരിനൊരു ബാധ്യത ആയി മാറുകയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അവസാനമായി ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന സംവിധായകന്‍ രഞ്ജിത്തിന്റെ വിഷയത്തിൽ സജി ചെറിയാൻ പറഞ്ഞ അഭിപ്രായത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ അതൃപ്തി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് ആദ്യമായല്ല സജി ചെറിയാന്റെ വാവിട്ട വാക്കുകളുടെ പേരിൽ പിണറായി സർക്കാർ പഴി കേൾക്കേണ്ടി വരുന്നതും കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വരുന്നതും.

ഭരണഘടനയ്ക്ക് എതിരെ നടത്തിയ പരാമര്‍ശം, ദത്തുനല്‍കല്‍ വിവാദത്തിലെ പരാമര്‍ശം, വിദ്യാഭ്യാസ മേഖലയെക്കുറിച്ചും കൃഷിയെക്കുറിച്ചും നടത്തിയ പ്രസംഗങ്ങള്‍, സില്‍വര്‍ലൈന്‍ വിവാദത്തിലെ പരാമര്‍ശം തുടങ്ങി സജി ചെറിയാന്റെ വിവാദങ്ങളുടെ പട്ടിക വലുതാണ്. ഇതിൽ ഭരണഘടനയ്ക്ക് എതിരെ നടത്തിയ പരാമര്‍ശത്തിലാണ് മന്ത്രിപദവി സജി ചെറിയാന് രാജിവയ്‌ക്കേണ്ടി വന്നത്. പിന്നീട് പൊലീസ് റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് തിരികെ വീണ്ടും മന്ത്രിക്കസേരയിലെത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad