Type Here to Get Search Results !

Bottom Ad

''കല്യാണമൊന്നുമായില്ലേ'' എന്ന സ്ഥിരം ചോദ്യം; സഹികെട്ട യുവാവ് അറുപതുകാരനെ മരകഷ്ണം കൊണ്ട് അടിച്ചുകൊന്നു



സുമാത്ര: കല്യാണമൊന്നുമായില്ലേ? അയല്‍വാസിയുടെ സ്ഥിരം ചോദ്യം ഇതാണ്. സഹികെട്ട 45കാരന്‍ അറുപതുകാരനെ മരകഷ്ണം കൊണ്ട് അടിച്ചുകൊന്നു. വടക്കന്‍ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. ഇന്തോനേഷ്യയിലെ പാര്‍ലിന്ദുഗന്‍ സിരേഗര്‍ (45) ആണ് 60കാരനായ അസ്ഗിം ഇരിയാന്റോയെ കൊലപ്പെടുത്തിയത്. ജൂലൈ 29ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. വയോധിനെ പാര്‍ലിന്ദുഗന്‍ സിരേഗര്‍ വീട്ടില്‍ കയറി അടിക്കുകയായിരുന്നു. വീട്ടില്‍ നിന്നും റോഡിലേക്ക് രക്ഷപ്പെട്ടോടിയ 60കാരനെ പിന്തുടര്‍ന്ന് തലക്കടിച്ച് വീഴ്ത്തി. നാട്ടുകാര്‍ ഇരിയാന്റോയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പാര്‍ലിന്ദുഗന്‍ സിരേഗര്‍ അറസ്റ്റിലായി. എന്താ കല്യാണം കഴിക്കാത്തതെന്ന് ചോദിച്ച് 60കാരന്‍ നിരന്തരം പരിഹസിച്ചതില്‍ മനം നൊന്താണ് ആക്രമിച്ചതെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad