Type Here to Get Search Results !

Bottom Ad

മധൂര്‍ ഗ്രാമപഞ്ചായത്ത് യോഗം ബഹിഷ്‌കരിച്ച് ഭരണപക്ഷാംഗങ്ങള്‍; ക്വാറം തികയാതെ യോഗം പിരിച്ചുവിട്ടു



കാസര്‍കോട്: മധൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് ഭരണപക്ഷാംഗങ്ങള്‍. ഇതോടെ ക്വാറം തികയാതെ യോഗം പിരിച്ചുവിടേണ്ടിവന്നു. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തിലെ ഭരണസമിതിയിലെ വിഭാഗീയത കാരണം യോഗം അലങ്കോലമായത് പാര്‍ട്ടിക്ക് കടുത്ത നാണക്കേടായി.

ഇന്നലെ രാവിലെ 10.30ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബി.ജെ.പിയിലെ 13 അംഗങ്ങളില്‍ പത്തുപേരും എത്തിയില്ല. ഇരുപതു അംഗ ഭരണസമിതിയില്‍ ബി.ജെ.പിക്ക് 13 അംഗങ്ങളാണുള്ളത്. ഇതില്‍ പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമേഷ് ഗട്ടി, പഞ്ചായത്തംഗം ഉദയകുമാര്‍ എന്നിവര്‍ മാത്രമാണ് പങ്കെടുത്തത്. പ്രതിപക്ഷത്തിന് ഏഴു അംഗങ്ങളുണ്ട്. ഇതില്‍ മുസ്്‌ലിം ലീഗിലെ ഹനീഫ് അറന്തോട്, സി.പി.എമ്മിലെ ഉദയകുമാര്‍ യോഗത്തിനെത്തി. മൂന്നിലൊന്ന് അംഗങ്ങള്‍ ഇല്ലെങ്കില്‍ ക്വാറം തികയില്ല. ഇതോടെ യോഗം ചേരാതെ അംഗങ്ങള്‍ മടങ്ങുകയായിരുന്നു.

പഞ്ചായത്ത ഭരണസമിതിക്കെതിരെ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. പിന്നാലെ ഭരണസമിതിയുടെ നിലപാടിനെതിരെ ബിജെപിയിലെ പ്രബല വിഭാഗം രംഗത്തുവരികയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മൂന്നു സ്റ്റാന്റിങ് കമിറ്റി ചെയര്‍മാന്മാര്‍ എന്നിവരോട് പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസിഡന്റടക്കമുള്ള ആര്‍.എസ്.എസ് പിന്തുണയുള്ള ഭരണസമിതി രാജി ആവശ്യം തള്ളുകയായിരുന്നു. ഇതോടെ ബിജെപിയിലെ എതിര്‍ ഗ്രൂപ്പ് പ്രസിഡന്റിനെതിരെ തിരിഞ്ഞതാണ് ശനിയാഴ്ചത്തെ ബഹിഷ്‌ക്കരണത്തില്‍ കലാശിച്ചതെന്നാണ് സൂചന.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad