Type Here to Get Search Results !

Bottom Ad

'ബീഫ് കഴിക്കുന്നവര്‍ക്കുള്ള ശിക്ഷ, പ്രതീക്ഷിച്ചത് മലപ്പുറത്ത്'; ദുരന്തമുഖത്തും വര്‍ഗീയവിഷം തുപ്പി മനുഷ്യമൃഗങ്ങള്‍


വയനാട്: ഒരു രാത്രികൊണ്ട് ഒരു നാട് മലവെള്ളത്തില്‍ ഒലിച്ചില്ലാതായ മുണ്ടക്കൈ ദുരന്തത്തിന്റെ നുറുങ്ങുന്ന വേദനയ്ക്കിടയിലും വര്‍ഗീയ വിഷം തുപ്പി മനുഷ്യമൃഗങ്ങള്‍. ഹിന്ദുത്വ ഫാസിസ്റ്റ് പ്രചാരണം നടത്തുന്ന മാധ്യമമായ തത്വ ഇന്ത്യയുടെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ ദുരന്തവുമായി ബന്ധപ്പെട്ട് പങ്കുവെച്ച വാര്‍ത്തയ്ക്ക് താഴെയാണ് വര്‍ഗീയ വിദ്വേഷ കമന്റുകള്‍. മുസ്ലിം വിഭാഗത്തെയും, വയനാട്ടിലെ ജനത്തേയും കേരളത്തേയും അപമാനിക്കുന്ന കമന്റുകളാണ് ഇവയില്‍ അധികവും. കൂടാതെ രാഷ്ട്രീയ പകപോക്കലിനുള്ള മാര്‍ഗമായും ഇതിനെ ഉപയോഗിക്കുകയാണ് തീവ്രഹിന്ദുത്വവാദികള്‍.

'ഇത് കര്‍മയാണ്, ഇനി സഹായത്തിനായി നിങ്ങള്‍ രാഹുല്‍ ഗാന്ധിയെ വിളിക്കൂ...' എന്നാണ് ഒരാള്‍ കുറിച്ചത്. 'ബീഫ് കഴിക്കുന്നവര്‍ക്കുള്ള ശിക്ഷയാണ് ഇത് ' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. 'ഇനിയും നിങ്ങള്‍ ബീഫ് കഴിക്കുമോ?', 'എവിടെയാണ് പപ്പു (രാഹുല്‍ ഗാന്ധി)', 'ഇനി കേന്ദ്രത്തോട് സഹായം ചോദിക്കേണ്ട...' തുടങ്ങി നിരവധി പ്രതികരണങ്ങളാണ് ഇതിനു താഴെ വരുന്നത്.

ബീഫ് കഴിക്കുന്നത്, ഫലസ്തീനെ അംഗീകരിക്കല്‍, മലപ്പുറത്തെ ജനസംഖ്യ, ഹിന്ദി അംഗീകരിക്കാതിരിക്കല്‍, ക്രിസ്തുമതം പിന്തുടരുന്നത്, ഇസ്ലാം മതവിശ്വാസം, ബിജെപിയുടെ തോല്‍വി, കോണ്‍ഗ്രസിന്റെ വിജയം,സംസ്ഥാന സര്‍ക്കാരിനോടുള്ള എതിര്‍പ്പ് എന്നിവയാണ് പ്രധാനമായും കമന്റുകളില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍. വയനാട്ടില്‍ നടന്ന ദുരന്തം മലപ്പുറത്തായിരുന്നു സംഭവിക്കേണ്ടിയിരുന്നത്, കേരളത്തിലുള്ളവര്‍ വിദ്യാസമ്പന്നരാണ്, അവര്‍ക്ക് ദൈവമില്ല, സൈന്യത്തെ തിരിച്ചു വിളിക്കണം അവര്‍ക്ക് സൈന്യത്തിന്റെ സേവനം ആവശ്യമില്ല' തുടങ്ങിയവയാണ് ചില പ്രതികരണങ്ങള്‍.

അതേസമയം ദുരന്തത്തെ നേരിടാന്‍ ഒറ്റമനസ്സോടെയുള്ള പ്രവര്‍ത്തനമാണ് വയനാട്ടിലെ മുണ്ടക്കൈയില്‍ നടത്തുന്നത്.രക്ഷാപ്രവര്‍ത്തനത്തിലും അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനും നിരവധി പേരാണ് സന്നദ്ധരായി എത്തുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad