Type Here to Get Search Results !

Bottom Ad

വിവാഹ അഭ്യര്‍ഥന നിരസിച്ച യുവതിയും കുടുംബവും സഞ്ചരിച്ച കാറില്‍ ബൈക്കിടിച്ച് വധഭീഷണി


കാഞ്ഞങ്ങാട്: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയും കുടുംബവും സഞ്ചരിച്ച കാറില്‍ ബൈക്കിടിപ്പിച്ച് ആക്രമണവും വധഭീഷണിയും. പാണത്തൂര്‍ പരിയാരത്തെ 20 കാരിയും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പാണത്തൂരിലെ റിഷാദ് പള്ളിക്കാലിനെതിരെ രാജപുരം പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം യുവതിയും കുടുംബവും സഞ്ചരിച്ച കറിനെ പിന്തുടര്‍ന്നെത്തിയ റിഷാദ് പാണത്തൂര്‍ പരിയാരത്തില്‍ വച്ച് ബൈക്ക് കാറിലിടിക്കുകയായിരുന്നു. കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ യുവതിയുടെ സഹോദരനെ ഇയാള്‍ ഹെല്‍മെറ്റ് കൊണ്ട് അടിച്ചുപരിക്കല്‍പ്പിക്കുകയും യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് യുവതി രാജപുരം പോലീസില്‍ പരാതി നല്‍കിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad