Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭയുടെ സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബ് ഉദ്ഘാടനത്തിനൊരുങ്ങുന്നു


കാസര്‍കോട്: നഗരത്തിലെ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നഗരസഭ നിര്‍മിച്ച 'സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബ്' ഉദ്ഘാടനത്തിനൊരുങ്ങുന്നു. ആദ്യഘട്ടത്തില്‍ അവസരം ലഭിച്ച തെരുവോര കച്ചവടക്കാര്‍ക്ക് ബങ്കുകള്‍ അനുവദിക്കുന്നതിനായുള്ള നറുക്കെടുപ്പ് നടന്നു. വനിതാഭവന്‍ ഹാളില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ അനുയോജ്യമായ മറ്റു സ്ഥലങ്ങളിലും ഇതുപോലുള്ള സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബുകള്‍ സ്ഥാപിക്കുമെന്നും എം.ജി റോഡിലെ മുഴുവന്‍ തെരുവോര കച്ചവടക്കാരെയും അവിടെ നിന്നും മാറ്റി പുനരധിവസിപ്പിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.

വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, രജനി കെ, നഗരസഭ സെക്രട്ടറി ജസ്റ്റിന്‍ പി.എ, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍ ബിനീഷ് ജോയ്, തെരുവോര കച്ചവട സമിതി അംഗം അഷ്‌റഫ് എടനീര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആയിഷ ഇബ്രാഹിം, സെക്രട്ടറി ഷക്കീല മജീദ് സംബന്ധിച്ചു.

ആദ്യഘട്ടത്തില്‍ നഗരസഭ തെരുവോര കച്ചവട സമിതി പരിശോധിച്ച് അംഗീകരിച്ച് നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച എം.ജി റോഡിലെ 28 തെരുവോര കച്ചവടക്കാര്‍ക്കും അഞ്ചു ലോട്ടറി സ്റ്റാളുകള്‍ക്കുമാണ് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍മിച്ച സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബില്‍ ബങ്കുകള്‍ അനുവദിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad