Type Here to Get Search Results !

Bottom Ad

വയനാടിന് പ്രതീക്ഷ, പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും; 2000 കോടി പാക്കേജ് ആവശ്യപ്പെടാന്‍ സംസ്ഥാനം


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട് സന്ദര്‍ശിക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ രാവിലെ പതിനൊന്നരയോടെ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണറും സ്വീകരിക്കും. വയനാട്ടിലേക്ക് ഹെലികോപ്റ്ററില്‍ യാത്ര തിരിക്കുന്ന മോദി ദുരന്തബാധിത പ്രദേശങ്ങള്‍ ഹെകികോപ്റ്ററില്‍ ഇരുന്ന് കാണും.

തുടര്‍ന്ന് കല്‍പ്പറ്റയില്‍ എത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗവും ചൂരല്‍മലയിലും എത്തും. ബെയ്‌ലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. ചികിത്സയില്‍ കഴിയുന്നവരെയും ക്യാമ്പുകളില്‍ ഉള്ളവരെയും അദ്ദേഹം കാണും.

ഇതിന് ശേഷം കലക്ടറേറ്റിലെ അവലോകന യോഗം നടക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നരേന്ദ്ര മോദിക്ക് ഒപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടാകും. വൈകിട്ട് മൂന്നിന് കണ്ണൂര്‍ വഴിയാണ് പ്രധാനമന്ത്രിയുടെ മടക്കം.

അതേസമയം, പ്രധാനമന്ത്രി എത്തുന്നതിനാല്‍ താമരശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 3 മണി വരെ താമരശേരി ചുരം വഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad