പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കമായി. പോളണ്ടും, യുക്രെയ്നും സന്ദർശിക്കുന്നതിൻ്റെ ഭാഗമായാണ് മോദി ഇന്നലെ യൂറോപ്പിലെത്തിയത്. പോളണ്ടിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. 45 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്.
ഇന്ത്യ-പോളണ്ട് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ആൻഡ്രെജ് ദുഡ, പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. അതേസമയം റഷ്യ-യുക്രൈൻ യുദ്ധഘട്ടത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയ പിന്തുണയിലും പ്രധാനമന്ത്രി പ്രസംഗത്തിൽ ഇന്ത്യൻ സമൂഹത്തിന് നന്ദി പറഞ്ഞു. പോളണ്ട് സന്ദർശിച്ച മോദി, വാർസയിലെ ഗുഡ് മഹാരാജ സ്ക്വയർ സന്ദർശിച്ചു. ജാംനഗറിലെ മുൻരാജാവിൻ്റെ സ്മാരകമാണിത്. മഹാരാജാ സ്ക്വയറിന് പുറമെ മറ്റ് രണ്ട് സ്മാരകങ്ങൾ കൂടി അദ്ദേഹം സന്ദർശിച്ചു. പോളണ്ട് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി യുക്രൈനും സന്ദർശിക്കും.
Post a Comment
0 Comments