Type Here to Get Search Results !

Bottom Ad

ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി; കടൽ തീരത്ത് നിന്ന് കിട്ടിയത് പുരുഷന്റെ മൃതദേഹം, ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം


കർണാടകയിലെ ഷിരൂരിൽ മൃതദേഹം കണ്ടെത്തി. അകനാശിനി ബഡാ മേഖലയിലാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കടൽ തീരത്ത് കണ്ടെത്തിയ മൃതദേഹം ആരുടെതെന്ന് വ്യക്തമല്ല. ഈശ്വർ മൽപേയാണ് മൃതദേഹം കണ്ടെത്തിയ വിവരം അറിയിച്ചത്. അതേസമയം പ്രദേശത്ത് ഒരു മൽസ്യ തൊഴിലാളിയെ കാണാതായിരുന്നു. അതേസമയം ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം അറിയിച്ചു. അർജുന്റെ സഹോദരന്റെ ഡിഎൻഎ നേരത്തെ ശേഖരിച്ചിരുന്നു. ഷിരൂരിൽ നിന്നും 60 കി.മീ അകലെയാണ് മൃതദേഹം ഉള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad