Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരത്തിലെ വൈദ്യുതി പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി


കാസര്‍കോട്: നഗരത്തിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി പറഞ്ഞു. കാസര്‍കോട് പഴയ ബസ്സ്റ്റാന്റ് ഭാഗത്ത് വര്‍ഷങ്ങളായുള്ള വോള്‍ട്ടേജ് ക്ഷാമം ലൈനുകളിലെ തകരാര്‍ മൂലമുള്ള വൈദ്യുതി മുടക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹരം കാണണമെന്നും നഗരത്തിലേക്കുള്ള വൈദ്യുതി വിതരണത്തിന് സബ് സ്റ്റേഷനില്‍ നിന്ന് പ്രത്യേക ഫീഡര്‍ വേണമെന്നും ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന കമ്പികള്‍ക്ക് പകരം എ.ബി.സി കമ്പികള്‍ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് കേരള ടെക്‌സ്‌റ്റൈല്‍ ആന്റ് ഗാര്‍മെന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ നല്‍കിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കെ.ടി.ജി.എ ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ ഔട്ഫിറ്റ്, മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് സെനോറ, ട്രഷറര്‍ ഷംശീര്‍ സാരോണ്‍, വൈസ് പ്രസിഡണ്ട് അഷ്റഫ് ഫോര്‍ യു എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്. കെ.എസ്.ഇ.ബി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മനോജ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഷാഹിദ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad