Type Here to Get Search Results !

Bottom Ad

എട്ടാം ക്ലാസുകാരിയുമായി മകന് പ്രണയം; ചോദ്യം ചെയ്ത പിതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; സംഭവം ബേക്കല്‍ പൊലീസ് പരിധിയില്‍


കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനും മുന്‍ പ്രവാസിയുമായ 52കാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സ്വാഭാവിക മരണമെന്ന നിലയില്‍ മൃതദേഹം സംസ്‌കരിച്ചതിനു ശേഷമാണ് മരണത്തില്‍ ദുരൂഹയുണ്ടെന്നു വ്യക്തമായത്.

നേരത്തെ ഗള്‍ഫിലായിരുന്ന 52കാരന്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം നിര്‍മാണ മേഖലയില്‍ പണിയെടുത്തു വരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ മരണപ്പെട്ടത്. വീട്ടില്‍ കുഴഞ്ഞു വീണുവെന്നു പറഞ്ഞാണ് മരണപ്പെട്ടയാളെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ച ശേഷം തിരിച്ചയക്കുകയായിരുന്നു. ഇക്കാര്യം പൊലീസില്‍ അറിയിച്ചിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കുകയും നാട്ടുകാരുടെ നേതൃത്വത്തില്‍ ദഹിപ്പിക്കുകയും ചെയ്തു.

പിന്നീടാണ് സംഭവ ദിവസം വീട്ടില്‍ വലിയ ബഹളവും കയ്യാങ്കാളിയും നടന്നതായുള്ള വിവരം പുറത്തുവന്നത്. മൃതദേഹം കുളിപ്പിക്കുമ്പോള്‍ അടിവയറ്റില്‍ ചവിട്ടേറ്റതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായുള്ള വിവരവുമുണ്ട്. ഇതോടെയാണ് മരണത്തില്‍ സംശയം ഉയര്‍ന്നത്. മരണപ്പെട്ടയാളുടെ 17കാരനായ മകനും എട്ടാം ക്ലാസുകാരിയായ ഒരു പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ പിതാവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമുണ്ടായതായും അതിനിടയില്‍ മര്‍ദനേമറ്റതായും പറയുന്നു. വിവരം പുറത്തായതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊര്‍ജിതമാക്കിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad