Type Here to Get Search Results !

Bottom Ad

നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയാതായി സംശയം; രണ്ടു യുവാക്കൾ കസ്റ്റഡിയിൽ, കുഞ്ഞിനായി തിരച്ചിൽ


ആലപ്പുഴ: പൂച്ചാക്കലിൽ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയാതായി സംശയം. പൂച്ചാക്കൽ സ്വദേശിയായ യുവതിയുടെ കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയാതായി സംശയിക്കുന്നത്. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്ത് ഉൾപ്പെടെ 2 യുവാക്കൾ കസ്റ്റഡിയിലായി. അതേസമയം കുഞ്ഞിന്റെ മരണം കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

കുഞ്ഞിൻ്റെ മൃതദേഹം യുവതി തന്നെയാണ് തൻ്റെ ആൺസുഹൃത്തിനെ ഏൽപ്പിച്ചത്. ആൺസുഹൃത്തും മറ്റൊരു സുഹൃത്തും ചേർന്ന് ഈ മൃതദേഹം കുഴിച്ചുമൂടി. തകഴി കുന്നുമ്മയിലാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു. ഈ സ്ഥലത്ത് പരിശോധന നടക്കുകയാണ്.

ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഏഴാം തീയതിയാണ് ഇവർ കുഞ്ഞിന് ജന്മം നൽകുന്നത്. പിന്നീടാണ് ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി മൊഴിയെടുത്തപ്പൊഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad