പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെക്കെതിരെ പുതിയ ആരോപണങ്ങളുമായി ബിജെപി നേതാക്കൾ രംഗത്ത്. പാകിസ്ഥാനുമായി രാഹുലിന് അവിശുദ്ധ ബന്ധമുണ്ടെന്നാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ ഇപ്പോഴത്തെ വിമർശനം. പാക് എംബസിയിൽ നിന്ന് മാമ്പഴങ്ങൾ ഉപഹാരമായി സ്വീകരിച്ചെന്ന മാധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിയുടെ ആരോപണം.
‘ഉത്തര്‍പ്രദേശിലെ മാമ്പഴം തനിക്ക് ഇഷ്ടമല്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ പാകിസ്ഥാന്‍ എംബസി രാഹുലിന് മാമ്പഴങ്ങൾ അയച്ചിരിക്കുകയാണ്. മറ്റെന്തൊക്കെയാണ് തനിക്ക് ഇഷ്ടമെന്ന് രാഹുല്‍ പറയണം’- മന്ത്രി എഎന്‍ഐയോട് പറഞ്ഞു. മോദിയെ തകര്‍ക്കാനുള്ള വഴി തേടി രാഹുല്‍ പാകിസ്ഥാനെ സമീപിച്ചെന്നും പാകിസ്ഥാനുമായി രാഹുലിന് അവിശുദ്ധ ബന്ധമുണ്ടെന്നും മന്ത്രി ആരോപിച്ചു.
Post a Comment
0 Comments