കാസര്‍കോട്: കീഴൂര്‍ ഹാര്‍ബറില്‍ ചൂണ്ടയിടാന്‍ പോയ യുവാവിനെ കാണാതായി. വെള്ളത്തില്‍ വീണതായിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ തീരദേശ പൊലീസ് തെരച്ചില്‍ ആരംഭിച്ചു. മേല്‍പ്പറമ്പ് എസ്.ഐ കെ. വേലായുധന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ചെമ്മനാട്ടെ റിയാസിനെയാണ് കാണാതായത്. ഹാര്‍ബറില്‍ സ്ഥിരമായി ചൂണ്ടയിടാന്‍ പോകുന്ന ആളാണ് കാണാതായ റിയാസ്. പതിവുപോലെ ശനിയാഴ്ചയും സ്‌കൂട്ടറുമായി ഹാര്‍ബറിലെത്തിയതായിരുന്നു. രാവിലെ 9.45 മണിയോടെയാണ് റിയാസിനെ കാണാതായ വിവരം അറിയുന്നത്. സ്‌കൂട്ടറും ബാഗും സ്ഥലത്തു കണ്ടെത്തി. തിരച്ചില്‍ തുടരുന്നു.
കീഴൂര്‍ ഹാര്‍ബറില്‍ ചൂണ്ടയിടാന്‍ പോയ ചെമ്മനാട് സ്വദേശിയെ കാണാതായി
15:31:00
0
കാസര്‍കോട്: കീഴൂര്‍ ഹാര്‍ബറില്‍ ചൂണ്ടയിടാന്‍ പോയ യുവാവിനെ കാണാതായി. വെള്ളത്തില്‍ വീണതായിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ തീരദേശ പൊലീസ് തെരച്ചില്‍ ആരംഭിച്ചു. മേല്‍പ്പറമ്പ് എസ്.ഐ കെ. വേലായുധന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ചെമ്മനാട്ടെ റിയാസിനെയാണ് കാണാതായത്. ഹാര്‍ബറില്‍ സ്ഥിരമായി ചൂണ്ടയിടാന്‍ പോകുന്ന ആളാണ് കാണാതായ റിയാസ്. പതിവുപോലെ ശനിയാഴ്ചയും സ്‌കൂട്ടറുമായി ഹാര്‍ബറിലെത്തിയതായിരുന്നു. രാവിലെ 9.45 മണിയോടെയാണ് റിയാസിനെ കാണാതായ വിവരം അറിയുന്നത്. സ്‌കൂട്ടറും ബാഗും സ്ഥലത്തു കണ്ടെത്തി. തിരച്ചില്‍ തുടരുന്നു.
Tags
Post a Comment
0 Comments