Type Here to Get Search Results !

Bottom Ad

ലീഗ് ഫണ്ട് സുതാര്യം; നിയമപോരാട്ടം ലീഗിനെതിരല്ലെന്ന് അഡ്വ. ഷുക്കൂര്‍



കാസര്‍കോട്: വയനാട് ദുരിതാശ്വാസ പുനരുദ്ധാരണത്തിനു വേണ്ടി മുസ്്‌ലിം ലീഗ് നടത്തുന്ന ഫണ്ട് സുതാര്യമാണെന്നും തന്റെ നിയമപോരാട്ടം ലീഗിനെതിരെ അല്ലെന്നും അഡ്വ. സി. ഷുക്കൂര്‍. ലീഗ് നടത്തുന്ന ധനസമാഹരണത്തിന് ഏറ്റവും കുറഞ്ഞത് ബാങ്ക് അക്കൗണ്ടും സമാഹരിക്കുന്ന തുക എത്രയെന്ന് എല്ലാവര്‍ക്കും പരിശോധിക്കാവുന്ന ആപ്ലിക്കേഷനും ലഭ്യമാണ്. ഞാന്‍ പോരാടിയതും ഇടപെട്ടതും ഒരു സുതാര്യതയുമില്ലാത്ത ദുരന്തങ്ങളെ അവസരങ്ങളാക്കുന്ന ചൂഷകവര്‍ഗത്തിനെതിരെയാണെന്നും അതിനിയും തുടരുമെന്നും അഡ്വ. ഷുക്കൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് വേണ്ടിയുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ ഷുക്കൂര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ തള്ളിയിരുന്നു. സര്‍ക്കാരില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന നിര്‍ദേശത്തോടെ ഡിവിഷന്‍ ബഞ്ച് തള്ളിയത്. ഇതേതുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ വിമര്‍ശനങ്ങളും ട്രോളുകളും വാര്‍ത്താ പോസ്റ്റുകളില്‍ നിറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ നിയമപോരാട്ടം ലീഗിനെതിരല്ലെന്നും ലീഗിന്റെ ഫണ്ട് സുതാര്യമാണെന്നും വ്യക്തമാക്കുന്ന തരത്തില്‍ തന്റെ പേജില്‍ പോസ്റ്റു ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad