Type Here to Get Search Results !

Bottom Ad

സേവനസജ്ജരായി 70 അംഗ വൈറ്റ് ഗാര്‍ഡ് ടീം വയനാട്ടിലേക്ക്

Top Post Ad


കാസര്‍കോട്: വയനാടിന്റെ ഉള്ളു തകര്‍ത്ത ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടി മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സേവനസജ്ജരായ പരിശീലനം നേടിയ 70 അംഗ വൈറ്റ് ഗാര്‍ഡ് ടീം ജില്ലയില്‍ നിന്ന് പുറപ്പെട്ടു. ആവശ്യമായ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തിയാണ് ടീം സജ്ജമാക്കിയത്. രക്ഷാദൗത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റ് ഗാര്‍ഡിന് ആവശ്യമായ സാധനസാമഗ്രികള്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കൈമാറി. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഫ്‌ളാഗ് ഓഫ് ചെയ്തു. മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സലാം കന്യപ്പാടി, അബ്ബാസ് ബീഗം, കെഎം ബഷീര്‍, അന്‍വര്‍ കോളിയടുക്കം, ടി.ആര്‍ ഹനീഫ്, റാഫി പള്ളിപ്പുറം, എം.ബി ഷാനവാസ്, നൂറുദ്ധീന്‍ ബെളിഞ്ചം, ബി.എം മുസ്തഫ, സിദ്ധീഖ് സന്തോഷ്നഗര്‍, സിദ്ധീഖ് ദണ്ഡഗോളി, ഹാരിസ് ബെദിര, അബ്ദുള്ള കുഞ്ഞി കീഴൂര്‍, അബ്ദുള്ള മാദേരി, അജ്മല്‍ തളങ്കര, ജലീല്‍ തുരുത്തി, ശരീഫ് മല്ലത്ത്, സി.ബി ലത്തീഫ് സംബന്ധിച്ചു. 


Below Post Ad

Tags

Post a Comment

0 Comments