കാസര്‍കോട്: ഉളിയത്തടുക്കയില്‍ എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നുപേരെ വിദ്യാനഗര്‍ സി.ഐ യു.പി വിപിനും സംഘവും അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലെ അബ്ദുല്‍ സമദ് കെ.എ (30), നാഷണല്‍നഗര്‍ പട്ള ഹൗസിലെ അബ്ദുല്‍ ജാസര്‍ (27), പട്ള കുതിരപ്പാടിയിലെ അബ്ദുല്‍ അസീസ് പി. (27) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഉളിയത്തടുക്ക ബിലാല്‍ നഗറില്‍ വിദ്യാനഗര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 3.4459 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചത്. ഇവര്‍ നേരത്തെയും ലഹരിക്കടത്തില്‍ ഉള്‍പ്പെട്ടതായാണ് വിവരം. ഇതേകുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.
എസ്.ഐമാരായ അജേഷ്, ബാബു, എ.എസ്.ഐ പ്രസാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മനു, ബൈജു, വനിതാഓഫീസര്‍ പ്രസീത എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഓണാഘോഷത്തിന് മുന്നോടിയായി പൊലീസും എക്സൈസും നടത്തിയ പരിശോധനയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മദ്യവും മയക്കുമരുന്നും വാഷും കഞ്ചാവും കഞ്ചാവ് ചെടിയും പിടികൂടിയിരുന്നു.
Post a Comment
0 Comments