കൊച്ചി: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ അധ്യക്ഷനുമായ രഞ്ജിത്തിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം. ഐപിസി 354ാം വകുപ്പാണ് എറണാകുളം നോര്‍ത്ത് പൊലീസ് രഞ്ജിത്തിനെതിരെ ചുമത്തിയത്. 2009ലാണ് കുറ്റകൃത്യം സംഭവിച്ചത്. അന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നു ഇത്.
പരാതിയില്‍ രഞ്ജിത്തിനെ ഇന്ന് ചോദ്യം ചെയ്യും. നടിയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗവും ഇന്ന് ചേരും. തുടര്‍നടപടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കും. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നടി പരാതി നല്‍കിയത്.
Post a Comment
0 Comments