മലപ്പുറം: ജീവകാരുണ്യ രംഗത്തെ മഹനീയ മാതൃകയായിരുന്നു മര്‍ഹൂം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്നും ആതുര ശുശ്രൂഷ മഹത്തായ സേവ നവും തപസ്യയുമാണെന്ന് തിരിച്ചറിഞ്ഞു ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കിടയറ്റ തും ഏറെ പ്രയോജനമുള വാക്കുന്നതാണെന്നും മുസ് ലിം ലീഗ് സംസ്ഥാന പ്രസി ഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ജീവ കാരുണ്യവും സഹജീവി സ്‌നേഹവും മലയാളികളെ പഠിപ്പിച്ച് മണ്‍മറഞ്ഞ പാണക്കാട് സയ്യിദ് ഹൈദലി ശിഹാബ് തങ്ങളുടെ പേരിലുള്ള ''ഇസാദ്-2024'' പദ്ധതിയുടെ ലോഗോ ലോഞ്ചു ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിനു ആളുകള്‍ക്ക് തണലേകിയ ബൈത്തു റഹ്മ ഭവന പദ്ധതി, ആരോരുമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന കിടപ്പിലായ രോഗികള്‍ക്ക് സാന്ത്വനമായ പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലി യേറ്റീവ് കെയര്‍ സംവി ധാനം തുടങ്ങി നിരവധി ജീവകാരുണ്യ പദ്ധതികള്‍ ക്കു രൂപം നല്‍കുന്നതിനു നേതൃത്വം നല്‍കിയ മര്‍ഹൂം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മലയാള ജനത എന്നും സ്മരിക്കുക തന്നെ ചെയ്യും. പരസഹായത്തിന്റെയും സ്‌നേഹത്തിന്റെയും ഉദാത്ത മാതൃക സമ്മാനിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ഇസാദ് പദ്ധതിയിലൂടെ ഹൈദരലി തങ്ങളുടെ സേവനപ്രവര്‍ ത്തനങ്ങള്‍ എല്ലാവര്‍ക്കും പ്രചോദനമാകട്ടെ എന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ പല ഭാഗത്തും സമൂഹത്തി ലെ ഏറ്റവും താഴെക്കിടയി ലുള്ളവരെ കണ്ടെത്തി അവരുടെ അവശതകളില്‍ ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന ''ഇസാദ് 2024'' പദ്ധതി മാരകമായ രോഗങ്ങളിലൂടെ കടന്ന് പോകുന്ന രോഗികള്‍ക്ക് സാന്ത്വനമാകും. മര്‍ഹൂം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ഹെല്‍ത്ത് ആന്‍ഡ് വെല്‍ നെസ്സ് കെയര്‍ പദ്ധതിയി ലൂടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും കാന്‍ സര്‍,വൃക്ക രോഗം, ഹൃദ്രോഗം തുടങ്ങിയ മാരകമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന നിരാലംബരായ രോഗി കള്‍ക്ക് സാന്ത്വനം നല്‍കി അത് വഴി അവര്‍ക്കും അവരുടെ കൂടുംബത്തിനും സമാശ്വാസം നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതി യാണ് ഇസാദ് 2024. പ്രതീക്ഷകളത്രയുമറ്റവരുടെ ജീവിതത്തില്‍ സാന്ത്വനത്തിന്റെ ഒരു ചെറിയ കണികയാവാനുള്ള ശ്രമ മാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
ജില്ലാ മുസ്ലിം ലീഗുമായി സഹകരിച്ച് കൊണ്ട് നട ത്തുന്ന ഈ പദ്ധതിയുടെ ഭാഗമായുള്ള ചികിത്സാ സഹായങ്ങള്‍ അഞ്ച് മണ്ഡലത്തിലെയും അര്‍ഹ രായ ആളുകളിലേക്ക് എത്തിക്കുന്ന വിധത്തിലാ ണു പദ്ധതി നടപ്പിലാക്കിയി ട്ടുള്ളത്.ഹിമായ,ഇഫാദ, സഹാറ തുടങ്ങിയ വ്യത്യസ് തമായ ജീവകാരുണ്യ സേവന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച ജില്ലാ കമ്മിറ്റിയുടെ ഈ പുതിയ ചികിത്സാ സഹായ പദ്ധതിക്ക് കീഴിലായി അഞ്ച് മണ്ഡലങ്ങളില്‍ നിന്നുമായി ആദ്യ ഘട്ട ത്തില്‍ അര്‍ഹരായ 75 പേര്‍ക്ക് ആദ്യഘട്ടം 15 ലക്ഷം രൂപ ചികിത്സാ സഹായം ലഭ്യമാക്കി കൊടുക്കും.
ഹൃദ്രോഗികളും വൃക്ക രോഗികളും പേരുകിക്കൊ ണ്ടിരിക്കുന്ന കാലമാണിത്. ചികിത്സക്ക് ഭാരിച്ച സാമ്പ ത്തിക ചിലവുകള്‍ ആവശ്യ മായി വരുന്നു. നിത്യ ജീവിത ത്തിനു തന്നെ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് കെഎംസി സി നടപ്പാക്കുന്ന ഈ സംരംഭം വളരെ ഏറെ ഉപകരിക്കപ്പെടുമെന്ന് പാണക്കാട് നടന്ന ചടങ്ങില്‍ സംബന്ധിച്ച മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാ ലിക്കുട്ടി പറഞ്ഞു. മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎം എ സലാം,സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ,പിഎംഎ സമീര്‍,അബ്ദുള്ള ആറങ്ങാടി,ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി,ജനറല്‍ സെക്ര ട്ടറി ടിആര്‍ ഹനീഫ്,കെപി അബ്ബാസ് കളനാട്, എംഎസ് ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments