കൊച്ചി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന് വേണ്ടിയുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട് സമർപിച്ച പൊതുതാൽപര്യ ഹരജി ഹൈക്കോടതി തള്ളി. സർക്കാരിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് സിനിമാനടനും കാസർകോട് സ്വദേശിയുമായ അഡ്വ. സി ഷുക്കൂർ നൽകിയ ഹരജിയാണ് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന നിർദേശത്തോടെ ഡിവിഷൻ ബഞ്ച് തള്ളിയത്.
ഫണ്ട് ദുരുപയോഗം ചെയ്തതിന് ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ ഹാജരാക്കാൻ ഹരജിക്കാരന് സാധിച്ചിട്ടില്ല. ബന്ധപ്പെട്ട അതോറിറ്റികളിൽ പരാതി നൽകാതെ കോടതിയിൽ നേരിട്ട് സമീപിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടികാട്ടി.
Post a Comment
0 Comments