Type Here to Get Search Results !

Bottom Ad

മലയോര ഹൈവേയില്‍ കുന്നിടിച്ച ഭാഗത്ത് മണ്ണിടിയുന്നു; അപകട ഭീഷണിയില്‍ അംഗടിമുഗര്‍ സ്‌കൂളും നിരവധി വീടുകളും


കാസര്‍കോട്: മലയോര ഹൈവേയില്‍ കുന്നിടിച്ച ഭാഗത്ത് മണ്ണിടിയുന്നു. മഞ്ചേശ്വരം താലൂക്കിലെ പുത്തിഗെ പഞ്ചായത്തിലെ അംഗടിമുഗര്‍ സ്‌കൂളിന് സമീപമാണ് റോഡിന്റെ മുകള്‍ ഭാഗത്താണ് മണ്ണിടിയുന്നത്. മലയോര ഹൈവേ നിര്‍മാണത്തിനായി കുന്നിന്‍ മുകളില്‍ നിന്ന് ആശാസ്ത്രീയമായി മണ്ണെടുത്തതിന്റെ ഫലമാണ് മണ്ണിടിച്ചില്‍ തുടരുന്നത്. നാട്ടക്കല്‍, ബാഡൂര്‍, ഓണിബാഗിലു പ്രദേശങ്ങളിലും കുന്നിടിച്ചില്‍ വ്യാപകമാണ്.

കാസര്‍കോട്: മണ്ണിടിച്ചില്‍ നേടിരുന്ന കുന്നിന്‍ മുകളിലാണ് കഴിഞ്ഞ വര്‍ഷം മരം പൊട്ടിവീണ് വിദ്യാര്‍ഥിനി മരിക്കാനിടയായ അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍. സ്‌കൂളിന്റെ ഭാഗത്ത് നിന്നുള്ള മണ്ണെടുത്ത മേഖലയിലാണ് മണ്ണിടിച്ചില്‍ ഏതുനേരവും നിലംപൊത്താവുന്ന സ്ഥിതിയായത്തോടെ സ്‌കൂലേക്ക് പോകുന്ന ഏക റോഡും സ്‌കൂള്‍ കെട്ടിടങ്ങളും താഴെയുള്ള വീടുകളും അപകട ഭീഷണിയിലാണ്. മണ്ണിടിച്ചില്‍ വര്‍ധിച്ചാല്‍ സ്‌കൂള്‍ കെട്ടിടംതന്നെ തകരും. താഴ്ഭാഗത്താകട്ടെ നിരവധി വീടുകളുമുണ്ട്. റോഡിലേക്ക് വീഴുന്ന മണ്ണ് പൂര്‍ണമായും ഈ വീടുകളുടെ മുകളിലേക്കാണ് ഒഴുകിയെത്തുക.



മഴ തുടര്‍ന്നാല്‍ എന്തും സംഭവിക്കുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. പ്രദേശത്ത് കഴിഞ്ഞ വര്‍ഷവും വ്യാപകമായ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന റോഡില്‍ കൃത്യമായ സംരക്ഷണ ഭിത്തിയില്ലാത്താണ് മണ്ണിടിച്ചിലിന് കാരണമാകുന്നത്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന ഭാഗങ്ങളില്‍ ഉയരത്തില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം തന്നെ പൊതുമരാമത്ത് മന്ത്രിക്കും കെ.ആര്‍.എഫ്.ബി അധികൃതര്‍ക്കും എ.കെ.എം അഷ്‌റഫ് എം.എല്‍.എ കത്തിലൂടെയും നേരിട്ടും അറിയിച്ചതാണ് ഇതുവരെയും ഫണ്ടിന്റെ അപര്യാപ്തത കാരണം നടപടിയുണ്ടായിട്ടില്ല. ഒന്നരമാസം മുമ്പ് നടന്ന ജില്ലാ വികസന സമിതിയിലും എം.എല്‍.എ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റും ഇക്കാര്യത്തില്‍ വകുപ്പുതലത്തില്‍ കത്ത് നല്‍കിയിരുന്നു.

മണ്ണിടിച്ചല്‍ തുടരുന്നതിന്റെ ഇരുഭാഗത്തുമായി എച്ച്.ടി ലൈനടക്കം കടന്നു പോകുന്നുണ്ട്. കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി അതികൃതര്‍ മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ ചില പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചെങ്കിലും മഴ കനക്കുകയാണെങ്കില്‍ അപകട മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇനിയും മണ്ണിടിച്ചല്‍ ഉണ്ടായാല്‍ എല്ലാ പോസ്റ്റുകളും തകര്‍ന്നു വീഴുമെന്നതിനാല്‍ റോഡിലൂടെ പോകുന്ന നിരവധി വാഹനങ്ങള്‍ക്കും ഭീഷണിയാണ്. രാത്രികാലങ്ങളില്‍ ഈ കുന്നിടിഞ്ഞാല്‍ ഭീകരമായ അപകടമാണ് ഇവിടെയുണ്ടാവുക എന്ന ബോധ്യം ഉണ്ടായിട്ടും ഇതുവരെയും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധം ഉണ്ടാക്കുന്നുണ്ട്. റോഡ് തടഞ്ഞു സമരമടക്കം പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad