കാസര്‍കോട്: അഡൂര്‍ മല്ലംപാറയില്‍ പന്നികളെ പിടികൂടുന്നതായി സ്ഥാപിച്ച കെണിയില്‍ കുരുങ്ങിയ പുലി ചത്തു. പയറടുക്കം മല്ലംപാറയിലെ അണ്ണു നായക്കിന്റെ പറമ്പില്‍ വച്ച കെണിയിലാണ് നാലു വയസ് പ്രായമുള്ള പുലി കുടുങ്ങിയത്. കൃഷി നശിപ്പിക്കുന്ന തടയാന്‍ കെണിയിലാണ് പുലി കുരുങ്ങിയത്.
ഇന്ന് പുലര്‍ച്ചെ മൃഗത്തിന്റെ അലര്‍ച്ചകേട്ട് നാട്ടുകാര്‍ ചെന്നു നോക്കിയപ്പോഴാണ് പുലിയുടെ അര ഭാഗം കമ്പിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആദൂര്‍ പൊലീസിലും ബന്തടുക്ക ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിലും വിവരമറിയിച്ചു. വയനാട്ടില്‍ നിന്ന് ആര്‍.ആര്‍.ടി ടീമിനെ എത്തിച്ച് പുലിയെ മയക്കുവെടിവെച്ച് രക്ഷപ്പെടുത്താന്‍ നീക്കം നടത്തിയെങ്കിലും അതിനു മുമ്പേ പുലി ചത്തു. പിന്നീട് പുലിയുടെ ജഡം പാണ്ടിയിലെ ഫോറസ്റ്റ് ഓഫീസ് പരിസരത്തെത്തിച്ചു. വയനാട്ടില്‍ നിന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് പ്രതിനിധികളും എത്തിയിരുന്നു. ഡി.എഫ്.ഒ അഷറഫ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Post a Comment
0 Comments