രാഹുലിന്റെ വയനാട് സന്ദർശനത്തെ വിമർശിച്ച് ബിജെപി. രാഹുൽ വയനാട് യാത്രയും ഫോട്ടോ എടുക്കാനുള്ള അവസരമാക്കിയെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. മുതല കണ്ണീർ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതർക്ക് സഹായമാകില്ല, ഉത്തരവാദിത്വം ഏറ്റെടുക്കണം. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് കുഴിച്ച് മൂടിയത് യുപിഎ സർക്കാരാണ്. മേപ്പാടിയിലെ അടക്കം പ്രകൃതിക്കെതിരായ പ്രവർത്തനങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ പോലും രാഹുൽ പരാജയപ്പെട്ടുവെന്നും അമിത് മാളവ്യ ആരോപി്ച്ചു
അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്നും വയനാട്ടിൽ വിവിധ ഇടങ്ങൾ സന്ദർശിക്കും. മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസും ഇരുവരും സന്ദർശിക്കും. ജില്ല ഭരണകൂടത്തിന്റെ അവലോകന യോഗത്തിന് ശേഷം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായും രാഹുലും പ്രിയങ്കയും കൂടി കാഴ്ച നടത്തും.
ഇന്നലെ ഉരുൾപൊട്ടൽ മേഖലയായ ചൂരൽ മലയിലും വിവിധ ദുരിതാശ്വാസ ക്യാമ്പുകളായിലും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശനം നടത്തിയിരുന്നു. കുഞ്ഞുമക്കളെയും പ്രായമായവരെയും ഒക്കെ നെഞ്ചോടു ചേർത്തുകൊണ്ടുള്ള രാഹുലിന്റേയും പ്രിയങ്കയുടെയും ദൃശങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
Post a Comment
0 Comments