കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നു നാലുപേരെ കരസേന ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നില്‍ നടത്തിയ തെരച്ചിലിലാണ് രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും കരസേന ജീവനോടെ കണ്ടെത്തിയത്. ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു അതിവിദഗ്ധമായി സൈനികര്‍ രക്ഷിച്ചത്. ദുരന്തമുണ്ടായി നാലാം ദിവസമാണ് ഇന്ത്യന്‍ സേനയുടെ രക്ഷാവിഭാഗം ഇവരെ കണ്ടെത്തിയത്.
നാലുപേരെയും ഹെലികോപ്റ്റര്‍ വഴി ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരു സ്ത്രീയുടെ കാലിനു പരിക്കുണ്ട്. രക്ഷപ്പെടുത്തിയ വിവരം കരസേനയാണ് പത്രക്കുറിപ്പിലൂടെ പുറംലോകത്തെ അറിയിച്ചത്. കാണാതായ ആള്‍ക്കാരില്‍ ആരും ജീവനോടെ അവശേഷിക്കാന്‍ സാധ്യതയില്ലെന്ന ആശങ്കകള്‍ക്കിടയിലാണ് നാലാംദിവസം ഇവരെ ജീവനോടെ കണ്ടെത്തിയത്. നാലാംനാള്‍ നടത്തിയ തെരച്ചിലില്‍ നാലുപേരെയും ജീവനോടെ കണ്ടെത്താന്‍ കഴിഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്കിടയില്‍ ആശ്വാസമേകിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ നാലു പേരും ഒരു വീട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
Post a Comment
0 Comments