Type Here to Get Search Results !

Bottom Ad

ആഗസ്റ്റ് 21ന് ഭാരത് ബന്ദ്; കേരളത്തെ കാര്യമായി ബാധിക്കില്ല


ന്യൂഡല്‍ഹി: ആഗസ്റ്റ് 21ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി. എസ്.സി- എസ്.ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് ഭാരത് ബന്ദിന്റെ പ്രധാന ലക്ഷ്യം. ഭാരത് ബന്ദ് ആശുപത്രി, പത്രം, പാല്‍ ആംബുലന്‍സുകള്‍ പോലുള്ള അടിയന്തര സേവനങ്ങളെ ബാധിക്കില്ല. പൊതുഗതാഗതം സ്തംഭിക്കാനും ചില സ്വകാര്യ ഓഫീസുകള്‍ അടച്ചിടാനും സാധ്യതയുണ്ട്.

ബഹുജന്‍ സംഘടനകള്‍ ഭാരത് ബന്ദില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ ഭാരത് ബന്ദ് വലിയ സ്വാധീനം ചെലുത്തില്ല. ഭാരത് ബന്ദിനോട് അനുഭാവവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് റാലികളും യോഗങ്ങളും നടന്നേക്കും.ഈ വര്‍ഷം ഇതാദ്യമായല്ല ഭാരത് ബന്ദ് നടക്കുന്നത്. ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘടനകള്‍ ഫെബ്രുവരി 16ന് ബന്ദ് സംഘടിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇത് വലിയ സ്വാധീനം ചെലുത്തിയില്ല, എന്നാല്‍ പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉണ്ടായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad