ഇന്ത്യൻ ഇലക്ട്രിക്ക് വാഹന വിപണിയിലെ മുടിചൂടാമന്നനാണ് നിലവിൽ ടാറ്റാ മോട്ടോഴ്സ്. സെഗ്മെന്‍റിൽ ആധിപത്യം പുലർത്തുന്നത് ടാറ്റാ മോട്ടോഴ്സാണ്. എന്നാൽ ഈ വിഭാഗത്തിലേക്ക് കാലെടുത്ത് വയ്ക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. 2023 ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി ഇവിഎക്‌സ് ഇലക്ട്രിക് എസ്‌യുവിയെ ആദ്യമായി അവതരിപ്പിച്ചത്. ഇതിനുശേഷം, കഴിഞ്ഞ വർഷം ജപ്പാൻ മൊബിലിറ്റി ഷോയിൽ ഒരു നവീകരിച്ച മോഡൽ കമ്പനി വെളിപ്പെടുത്തി. ഈ കാറിൻ്റെ പ്രൊഡക്ഷൻ മോഡൽ ഇപ്പോൾ മാരുതി തയ്യാറാക്കിയിട്ടുണ്ട്. ഈ ഇലക്ട്രിക് കാറിൻ്റെ വിശദാംശങ്ങൾ വിശദമായി അറിയാം.
മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് കാർ
2025ൽ ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ പുതിയ പ്രൊഡക്ഷൻ മോഡൽ സുസുക്കി ഇവിഎക്‌സ് പ്രദർശിപ്പിക്കും. ഇതിനുശേഷം യൂറോപ്യൻ വിപണിയിൽ ആദ്യം അവതരിപ്പിക്കും. ഇതിന് ശേഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഈ രണ്ട് മോഡലുകളും 2025 ൻ്റെ ആദ്യ പകുതിയിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. മാരുതി സുസുക്കിയുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ഓഫറായ eVX, ഇടത്തരം ഇലക്ട്രിക് എസ്‌യുവി സെഗ്‌മെൻ്റിൽ ഹോണ്ട എലിവേറ്റ് ഇവി, എംജി ഇസെഡ് എസ് ഇവി എന്നിവയ്‌ക്കൊപ്പം ടാറ്റ കർവ് ഇവി പോലുള്ള മോഡലുകളുമായും മത്സരിക്കും.
60kWh ബാറ്ററി പാക്ക്
2025 ഇവിഎക്‌സിൻ്റെ സാങ്കേതിക സവിശേഷതകൾ മാരുതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, 60kWh ബാറ്ററി പാക്കിനൊപ്പം ഇത് ജോടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം മുൻ ചക്രങ്ങൾക്ക് പവർ നൽകുന്നതിനായി ഒരൊറ്റ ഇലക്ട്രിക് മോട്ടോറും. ഈ പവർട്രെയിൻ പൂർണമായി ചാർജ് ചെയ്താൽ 550 കിലോമീറ്റർ സഞ്ചരിക്കും.
എന്തായിരിക്കും സവിശേഷതകൾ?
പുതിയ ഇവിഎക്സിൽ വിഭജിച്ച എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ അലോയ് വീലുകൾ, സി-പില്ലർ ഘടിപ്പിച്ച റിയർ ഡോർ ഹാൻഡിൽ, ഇലക്ട്രിക്ക് അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റ്, ടു-സ്പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഫ്ലോട്ടിംഗ് സെൻ്റർ കൺസോൾ, ഡ്രൈവ് മോഡുകൾ തുടങ്ങിയ പ്രത്യേകതകൾ ലഭിക്കുന്നു. ഒരു റോട്ടറി ഡയൽ പോലുള്ള ഫീച്ചറുകളും വാഹനത്തിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകൾ.
Post a Comment
0 Comments