Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭക്ക് ഇരട്ടി മധുരം; ജനറല്‍ ആശുപത്രിക്കും കുടുംബാരോഗ്യ കേന്ദ്രത്തിനും കായകല്‍പ അവാര്‍ഡ്


കാസര്‍കോട്: നഗരസഭയുടെ അധീനതയിലുള്ള ജനറല്‍ ആശുപത്രിക്കും കുടുംബാരോഗ്യ കേന്ദ്രത്തിനും കായകല്‍പ് സംസ്ഥാനതല അവാര്‍ഡ് ലഭിച്ചു. സേവനത്തിന്റെയും ശുചിത്വത്തിന്റെയും അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ആശുപതികള്‍ക്ക് അവാര്‍ഡ് നിശ്ചയിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ നടന്ന സംസ്ഥാന തല അസസ്‌മെന്റിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി അവാര്‍ഡ് പ്രഖ്യാപിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തിന് മൂന്നാം തവണയും ജനറല്‍ ആശുപത്രിക്ക് രണ്ടാം തവണയുമാണ് കായകല്‍പ അവാര്‍ഡ് ലഭിക്കുന്നത്. അവാര്‍ഡ് ലഭിക്കുന്നതിന് വേണ്ടി കഠിന പ്രയത്‌നം ചെയ്ത മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നഗരസഭാ ശുചീകരണ തൊഴിലാളികള്‍ക്കും നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് അഭിനന്ദനങ്ങള്‍ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad