മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഘപരിവാര്‍ അനുകൂലി ശ്രീജിത്ത് പന്തളത്തിനെതിരെ കേസെടുത്തു. വ്യാപക അഴിമതിയാണ് ദുരിതാശ്വാസ നിധയില്‍ നടക്കുന്നതെന്നാണ് ശ്രീജിത്ത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ഇതിനാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്നാണ് പൊലീസ് ശ്രീജിത്തിനെതിരേ കേസെടുത്തത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനയ്ക്ക് എതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 കേസുകളാണ റജിസ്റ്റര്‍ ചെയ്തത്. ഇത്തരം പ്രചാരണങ്ങള്‍ നടത്തിയ 194 പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് അതതു സാമൂഹ്യമാധ്യമങ്ങള്‍ക്കു നിയമപ്രകാരമുള്ള നോട്ടിസ് നല്‍കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
Post a Comment
0 Comments