മംഗളൂരു: കാണാതായ ദമ്പതികളെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 13കാരിയായ മകളെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു. ഹാസനു സമീപത്തെ ചെന്നരായപ്പട്ടണം, കെരവീഥിയിലെ ശ്രീനിവാസ (42), ഭാര്യ ശ്വേത (36) എന്നിവരുടെ മൃതദേഹങ്ങളാണ് മുദ്ലാപുര പുഴയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം കാണാതായ മകള്‍ നാഗശ്രീ (13)യെ കണ്ടെത്താനായിട്ടില്ല.
ശ്രീനിവാസകാര്‍ ഡ്രൈവറും ഭാര്യ ശ്വേത സ്വകാര്യ സ്‌കൂളിലെ അധ്യാപികയുമാണ്. ഇവരെയും മകള്‍ നാഗശ്രീയേയും ചൊവ്വാഴ്ചയാണ് കാണാതായത്. ശ്രീനിവാസന് വലിയ സാമ്പത്തിക ബാധ്യത ഉള്ളതായി പറയപ്പെടുന്നു. മൂന്നംഗ കുടുംബത്തെ കാണാതായത് സംബന്ധിച്ച് ദുര്‍ഗ്ഗെഹള്ളി പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ദമ്പതികളെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post a Comment
0 Comments