Type Here to Get Search Results !

Bottom Ad

മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു; 4 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


ബേക്കല്‍: മത്സ്യ ബന്ധനത്തിന് പോയ തോണി കടലില്‍ മറിഞ്ഞു. അപകടത്തില്‍പെട്ട നാല് മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിച്ചു. ഇന്നലെ രാവിലെ ഏഴ് മണിയോടെ പള്ളിക്കര കടപ്പുറത്താണ് അപകടം ഉണ്ടായത്. അബ്ദുല്‍ ഗഫൂര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മത്തീസ് എന്ന ബോട്ടാണ് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തലകീഴായി മറിഞ്ഞത്. അനന്തു (25), കമലഹാസന്‍ (50), മുരളി (45), ബാബു (65) എന്നിവരായിരുന്നു തോണിയിലുണ്ടായിരുന്നത്. പ്രദേശവാസികളും മറ്റ് മീന്‍പിടിത്ത തൊഴിലാളികളും ചേര്‍ന്ന് നീണ്ട പരിശ്രമത്തിനൊടുവിലാണ് കയറുകള്‍ ഉപയോഗിച്ച് തോണി കരയിലേക്ക് വലിച്ചുകൊണ്ടുവന്നത്. രണ്ട് ട്രാക്ടറുകളുടെ സഹായവും ഇതിനായി ഉപയോഗിച്ചു. അപകടത്തില്‍ ഏകദേശം ആറ് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിയെന്ന് ഉടമ പറഞ്ഞു. രണ്ട് എന്‍ജിനുകളും വലയും നഷ്ടപ്പെട്ടു. തോണിക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad