Type Here to Get Search Results !

Bottom Ad

ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം; യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷമെന്ന് പ്രതിയുടെ മൊഴി


ആലപ്പുഴ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രസവം നടന്നത് പുലർച്ചെ 1.30 ന് എന്ന് യുവതിയുടെ മൊഴി. പെൺകുഞ്ഞിനെയാണ് പ്രസവിച്ചത്. പ്രസവ ശേഷം കാമുകനെ പൂച്ചാക്കലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി എന്ന് യുവതി പറഞ്ഞു. യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷമാണെന്നാണ് യുവാവിൻ്റെ മൊഴി. ഫൊറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി.

രാജസ്ഥാനിൽ പഠിക്കുമ്പോൾ ആണ് യുവാവുമായി യുവതി അടുക്കുന്നത്. തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോഴും ബന്ധം തുടർന്നു. ആശുപത്രി അധികൃതരുടെ പരാതിയിലാണ് യുവതിക്കെതിരായ കേസ് എടുത്തിരിക്കുന്നത്. കുട്ടിയെ ആലപ്പുഴയിലെ അമ്മത്തൊട്ടിൽ ഉപേക്ഷിച്ചിരുന്നതായി യുവതി മൊഴി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിലാണ് യുവതിയുടെ മൊഴി കളവാണെന്ന് കണ്ടെത്തിയത്. ഇതോടെയാണ് കാമുകന് കുട്ടിയെ കൈമാറിയതായി യുവതി മൊഴി നൽകിയത്.

കേസിൽ നിലവിൽ രണ്ട് പേർ കസ്റ്റഡിയിലാണെന്നും പെൺകുട്ടി നിരീക്ഷണത്തിലാണെന്നും എസ്പി ഛൈത്ര തെരേസ ജോൺ വ്യക്തമാക്കിയിരുന്നു. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതി തോമസ് ജോസഫുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. കൊല്ലനാടി പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad