മേല്‍പറമ്പ്: കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന ഹൈവേ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി റോഡ് ഉപരോധിച്ചു. നിലവില്‍ ദേശീയ പാതയുടെ വികസനം നടന്ന്‌കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതുവഴി കടന്നുപോകേണ്ട യാത്രക്കാരും വിദ്യാര്‍ത്ഥികളം കാസര്‍കോട് കാഞ്ഞങ്ങാട് പാതയാണ് ഉപയോഗിക്കുന്നത് .ഈ റോഡില്‍ രൂപപെട്ട വലിയ കുഴികള്‍ ബൈ ക്ക് യാത്രക്കാര്‍ക്കും മറ്റുള്ള വാഹനങ്ങളും വലിയ അപകടങ്ങളാണ് വരുത്തിവെക്കുന്നത്.
സംഭവത്തില്‍ ഉദുമ എം.എല്‍.എ, ബന്ധപ്പെട്ട അധികാരികള്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും അവര്‍ നോക്കികുത്തിയായി നില്‍ക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചത്. ചെമനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ തെക്കില്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കാടങ്കോട് അധ്യക്ഷത വഹിച്ചു. നഷാത്ത് പരവനടുക്കം സ്വാഗതം പറഞ്ഞു. മുഹമ്മദ്ക്കുഞ്ഞി പെരുമ്പള, അന്‍വര്‍ കോളിയടുക്കം, മുസ്തഫ ചെമ്മനാട്, സി.എച്ച് മുഹമ്മദ്, മുഹമ്മദ് കോളിയടുക്കം, അഫ്‌സല്‍ സീസ്‌ളു, സിഎല്‍ റഷീദ് ഹാജി, റഊഫ് ബാവിക്കര, ടി ഹസൈനാര്‍, ടിആര്‍ ഹനീഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍, പഞ്ചായത്ത് മെമ്പര്‍മാരായ അബ്ദുല്‍ കലാം സഹദുള്ള,അഹമദ് കല്ലട്ര,അബു മാഹിനാബാദ് സാദിഖ് ആലം പാടി,റാഫി പള്ളി പ്പുറം,ടിഎ മൊയ് തീന്‍ കുഞ്ഞി കീഴൂര്‍,ശരീഫ് സലാല, ജബ്ബാര്‍ കോളിയടുക്കം, നൗഷാദ് സുല്‍ത്താന്‍, മനാഫ് ചാത്തങ്കൈ, ആസിഫ് മേല്‍പറമ്പ്, ഫൈസല്‍ ചെമനാട്, ഉബൈദ് നാലപ്പാട് സംബന്ധിച്ചു,
Post a Comment
0 Comments