സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നദൃശ്യങ്ങൾ പകർത്തിയ ഇന്ത്യൻ ഡോക്ടർ യുഎസിൽ അറസ്റ്റിൽ. ഒമൈർ എജാസ് എന്ന ആളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ആറ് വർഷമായി ഇയർ സ്ത്രീകളുടെയും കുട്ടികളുടെയും ഒക്കെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഒന്നിലധികം ലൈംഗിക കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഒമൈർ എജാസിനെ അറസ്റ്റ് ചെയ്തത്.
ഒമൈർ എജാസിന്റെ ഹാർഡ് ഡ്രൈവിൽ നിന്നും 13,000 വീഡിയോകളാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ 15 കമ്പ്യൂട്ടർ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇൻ്റേണൽ മെഡിസിനിൽ സ്‌പെഷ്യലൈസ് ചെയ്ത ഒമൈർ എജാസ് 2011ലാണ് ഇന്ത്യയിൽ നിന്ന് തൊഴിൽ വിസയിൽ യുഎസിലേക്ക് പോയത്. വിവിധ ആശുപത്രികളിൽ ജോലി ചെയ്ത എജാസ് ആശുപത്രികളിലെ കുളിമുറിയിലും വസ്ത്രം മാറുന്ന സ്ഥലങ്ങളിലും ആശുപത്രി മുറികളിലും ഒളിക്യാമറ സ്ഥാപിച്ചതിന് ആഗസ്ത് എട്ടിന് പൊലീസ് അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments