കാസര്‍കോട്: മുന്‍ എസ്.പിയായിരുന്ന ഡി. ശില്പയെ പുതിയ ജില്ലാ പൊലീസ് മേധാവിയായി വീണ്ടും നിയമിച്ചു. നിലവിലെ ജില്ലാ പൊലീസ് മേധാവി പി ബിജോയിയെ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ് പ്രിന്സിപലായി നിയമിച്ചു. 2016 ബാച് ഐപിഎസ് ഉദ്യോഗസ്ഥയായ ഡി ശില്പ നിലവില്‍ പൊലീസ് ഹെഡ്ക്വാര്‍ടേഴ്സില്‍ പ്രൊക്യൂര്‍മെന്റ് (സംഭരണം) അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറലായാണ് ജോലി ചെയ്യുന്നത്. ബെംഗ്ളുറു എച് എസ് ആര് ലേ ഔട് സ്വദേശിയായ ശില്പ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
നേരത്തെ 2020ല്‍ ജില്ലാ പൊലീസ് മേധാവിയായി മികച്ച സേവനം കാഴ്ചവച്ചിരുന്നു. കാസര്‍കോട്ടെ ആദ്യ വനിതാ ജില്ലാ പൊലീസ് മേധാവിയെന്ന പ്രത്യേകതയും ശില്‍പയ്ക്കുണ്ട്. ശില്പ പ്രൊബേഷന്റെ ഭാഗമായി കാസര്‍കോട് എഎസ്പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറ്റാന്വേഷണ രംഗത്തും മികവു തെളിയിച്ച ഉദ്യോഗസ്ഥയാണ് ഇവര്‍. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി ഒമ്പത് മാസത്തെ സേവനത്തിന് ശേഷമാണ് പി. ബിജോയ് സ്ഥലം മാറിപ്പോകുന്നത്.
Post a Comment
0 Comments