കാസർകോട്: മഞ്ചേശ്വരം നദിയിലെ ജലനിരപ്പ് അപകടനിലയിലെത്തിയതിനെ തുടർന്ന് തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം. സംസ്ഥാന ജലസേചന വകുപ്പിന്റെ ഉപ്പള സ്റ്റേഷനിൽ ജലനിരപ്പ് പരിധി കവിഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.
തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അവർ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദുരന്തനിവാരണ സേനയും ജാഗ്രതയിലാണ്.
Post a Comment
0 Comments