നേപ്പാളിലേക്ക് അമ്പതു പേരുമായി പോയ ഇന്ത്യന്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. ടനാഹുന്‍ ജില്ലയിലെ മര്‍സ്യാംഗ്ടി നദിയിലേക്കാണ് ബസ് പോയത്. മലമ്പാതയിലൂടെ വരികയായിരുന്ന ബസ് നദിക്കരയിലേക്ക് മറിയുകയായിരുന്നു. പൊഖ്റയില്‍ നിന്നും കാഠ്മണ്ഡുവിലേക്കായിരുന്നു ബസ് യാത്ര ചെയ്തത്.
ഉത്തര്‍പ്രദേശ് ദുരിതാശ്വാസ കമ്മീഷണറുടെ ശ്രദ്ധയില്‍ സംഭവം പെട്ടിട്ടുണ്ട്. ബസില്‍ ഇന്ത്യാക്കാരോ നാട്ടുകാരോ ഉണ്ടോ എന്നറിയാന്‍ ബസിലുള്ളവരുടെ വിവരം പരിശോധിച്ചുവരികയാണ്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ബസ് ഈ രീതിയില്‍ നേപ്പാളില്‍ അപകടത്തില്‍ പെടുന്നത്. നേരത്തേ 60 പേരുമായി പോയ രണ്ടു ബസുകള്‍ ത്രിശൂലി നദിയില്‍ വീണ് ഒഴുകിപ്പോയിരുന്നു.
പ്രദേശത്ത് പെയ്ത കനത്ത മഴയില്‍ ബസ് അപകടത്തില്‍ പെട്ടത്. കാഠ്മണ്ഠുവിലെ ഏയ്ഞ്ചല്‍ ബസും ഗണ്‍പതി ഡീലക്സ് ബസുമായിരുന്നു. റൗത്താഹത്തിലെ ഗൗറിലൂടെ കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
Post a Comment
0 Comments