Type Here to Get Search Results !

Bottom Ad

ദുബൈ കെഎംസിസി മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മൃതി സംഗമം 27ന്; 15 ലക്ഷം രൂപയുടെ ചികിത്സാസഹായവും വിതരണം ചെയ്യും


കാസര്‍കോട്: മതേതരത്വത്തിന്റെ അമ്പാസിഡറായി മനുഷ്യത്വത്തിന്റെയും മാനവികതയുടെയും പ്രതീകമായി നിലകൊണ്ട സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മൃതി സംഗമവും ജീവകാരുണ്യ രംഗത്തെ മഹനീയ മാതൃകയായിരുന്ന ജീവകാരുണ്യവും സഹജീവി സ്‌നേഹവും മലയാളികളെ പഠിപ്പിച്ച് മണ്‍മറഞ്ഞ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ ദുബായ് കെ.എം.സി.സി ജില്ല കമ്മിറ്റി നടപ്പിലാക്കുന്ന 'ഇസാദ്-24' പദ്ധതിയുടെ വിതരണവും 27ന് രാവിലെ 10മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗ. സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ് .എഫ്, വനിതാ ലീഗ്, കെ.എം.സി.സി ജില്ലാ മണ്ഡലം മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുക്കും. പ്രവര്‍ത്തന പഥത്തില്‍ വിപ്ലവം തീര്‍ത്ത ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി അതിന്റെ പ്രവര്‍ത്തന താളുകളില്‍ പുതിയൊരു ഇതളുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ആരം ഭിക്കുന്ന നൂതന പദ്ധതിയാണ് ഇസാദ്.

ജില്ലയിലെ പലഭാഗത്തും സമൂഹത്തിലെ ഏറ്റവും താഴെക്കി ടയിലുള്ളവരെ കണ്ടെത്തി അവരുടെ അവശതകളില്‍ ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന ഇസാദ് പദ്ധതിയുടെ ഭാഗമായി മാരകമായ രോഗങ്ങളിലൂടെ കടന്നുപോകുന്ന രോഗികള്‍ക്ക് സാന്ത്വനമാകും. മുസ്ലിം ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റും സഹജീവി സ്‌നേഹത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വവുമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ഥം ആരംഭിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഹെല്‍ത്ത് ആന്റ് വെല്‍ നെസ്സ് കെയര്‍ പദ്ധതിയിലൂടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും കാന്‍സര്‍, വൃക്ക രോഗം, ഹൃദ്രോഗം തുടങ്ങിയ മാരകമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധി മുട്ടുന്ന നിരാലംബരായ രോഗികള്‍ക്ക് സാന്ത്വനം നല്‍കി അതുവഴി അവര്‍ക്കും അവരുടെ കുടുംബത്തിനും സമാശ്വാസം നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയാണ് ഇസാദ്.

ജില്ലാ മുസ്‌ലിം ലീഗുമായി സഹകരിച്ച് നടത്തുന്ന ഈപദ്ധതിയുടെ ഭാഗമായുള്ള ചികിത്സാ സഹായങ്ങള്‍ അഞ്ചു മണ്ഡലത്തിലെയും അര്‍ഹരായ ആളുകളിലേക്ക് എത്തിക്കുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ആദ്യ ഗഡു പതിനഞ്ചു ലക്ഷം ലക്ഷം രൂപ ഹിമായ, ഇഫാദ, സഹാറ തുടങ്ങിയ വ്യത്യസ്തമായ ജീവകാരുണ്യ സേവന പദ്ധതി കള്‍ക്ക് തുടക്കം കുറിച്ച ജില്ലാ കമ്മിറ്റിയുടെ ഈ പുതിയ പദ്ധതിക്ക് കീഴിലായി അഞ്ച് മണ്ഡലങ്ങളില്‍ നിന്നുമായി ആദ്യഘട്ടത്തില്‍ അര്‍ഹരായ 75 പേര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കി കൊടുക്കു. വാര്‍ത്താ സമ്മേളനത്തില്‍ ദുബായ് കെഎംസിസി കാസർക്കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ,ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ ,അബ്ദുല്ല ആറങ്ങാടി , കെ പി അബ്ബാസ് കളനാട്, ഹസൈനാർ ബീജന്തടുക്ക , സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad