Type Here to Get Search Results !

Bottom Ad

വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി കേന്ദ്രം


വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ബില്‍ ഇന്ന് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കും. വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായുള്ളതാണ് ഭേദഗതി ബില്ല്. വഖഫ് സ്വത്തായി ഒരു ഭൂമി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെ ബോര്‍ഡിന്റെ അധികാരങ്ങളെ റദ്ദ് ചെയ്യുന്നതാണ്എന്‍ഡിഎ സര്‍ക്കാര്‍ നീക്കം. വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര ക്യാബിനറ്റ് യോഗം ബില്‍ അംഗീകരിച്ചിരുന്നു.

വഖഫ് ആക്ടില്‍ ഏകദേശം 40 ഭേദഗതികളെങ്കിലും കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. വഖഫ് ബോർഡിന് വസ്തുക്കളുടെ മേൽ അവകാശം ഉന്നയിക്കാൻ ലഭിച്ചിരുന്ന അനിയന്ത്രിത അധികാരം എടുത്തുമാറ്റുക, നിർബന്ധിത പരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയവയാണ് കാർഡ് ബില്ലിലുള്ളത്. വഖഫ് ബോർഡിൻ്റെ സ്വത്ത് എന്ന് അവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് ഇനി മുതല്‍ വിധേയമാക്കുന്ന വ്യവസ്ഥകള്‍ നിയമ ഭേദഗതിയിലൂടെ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിൻ്റെ ശ്രമം.

കേന്ദ്ര വഖഫ് കൗൺസിലിൻ്റെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും ഘടനയിൽ മാറ്റം വരുത്താനും കരട് ഭേദഗതി നിർദേശിക്കുന്നുണ്ട്. വഖഫ് നിയമത്തിലെ 9,14 വകുപ്പുകൾ എന്നിവ ഭേദഗതി ചെയ്യാനും ബോർഡിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കാക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. അതേസമയം വഖഫ് നിയമത്തിലെ മാറ്റങ്ങൾ മത സ്വാതന്ത്ര്യത്തിന് എതിരെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് കുറ്റപ്പെടുത്തിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad