കാസര്‍കോട്: ജില്ലയില്‍ വീണ്ടും ട്രെയിന്‍ അപകടത്തില്‍പ്പെടുത്താന്‍ ശ്രമം. തൃക്കരിപ്പൂര്‍ ബീരിച്ചേരി റെയില്‍വേ ഗേറ്റിന് സമീപം റെയില്‍ പാളത്തില്‍ കരിങ്കല്ല് കയറ്റിവെച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി നേത്രാവതി എക്സ്പ്രസ് കടന്നുപോകുന്നതിനിടെയാണ് സംഭവം. ഇതേതുടര്‍ന്ന് വലിയ ശബ്ദത്തില്‍ ട്രെയിന്‍ കുലുങ്ങിയാടിയെന്നാണ് വിവരം.
തൃക്കരിപ്പൂര്‍- പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ഗേറ്റിന് 100 മീറ്റര്‍ അകലെ പാളത്തില്‍ നിരവധി കരിങ്കല്ലുകള്‍ പാകിവച്ചാണ് ട്രെയിന്‍ അപകടത്തില്‍പ്പെടുത്താനുള്ള ശ്രമം ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച രാത്രി 7.55ന് തിരുവനന്തപുരത്ത് നിന്നും ലോക്മാന്യതിലകിലേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസ് (16346) കടന്നുപോകുമ്പോഴാണ് എഞ്ചിന്‍ കുലുങ്ങിയാടിയത്. ശബ്ദംകേട്ട ലോകോ പൈലറ്റ് ഉടന്‍ റെയില്‍വേ അധികൃതരെ വിവരം അറിയിച്ചു. ട്രെയിന്‍ നിര്‍ത്താതെ യാത്ര തുടര്‍ന്നു.
Post a Comment
0 Comments