Type Here to Get Search Results !

Bottom Ad

പാചക വാതക സിലിണ്ടര്‍ മസ്റ്ററിംഗ്; ഗ്യാസ് ഏജന്‍സികളില്‍ തിരക്കേറുന്നു


കൊച്ചി: മസ്റ്ററിംഗിനായി ഗ്യാസ് ഏജന്‍സികളില്‍ തിരക്കേറുന്നു. എല്‍.പി.ജി ഗ്യാസ് സിലിണ്ടര്‍ മസ്റ്ററിംഗ് നിര്‍ബന്ധം ആണെന്ന വിവരം വാര്‍ത്തകളില്‍ വന്നതോടെ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരെ ഓര്‍മിപ്പിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അറിഞ്ഞതോടെ ഒട്ടേറെ പേരാണ് ഏജന്‍സികളില്‍ നേരിട്ട് എത്തിയാണ് ബയോ മെട്രിക് രജിസ്റ്റര്‍ ചെയ്യുന്നത്. അവസാന തിയതി പറഞ്ഞിട്ടില്ലെങ്കിലും എത്രയും വേഗം മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനാണ് വിതരണ കമ്പനികളില്‍ നിന്നുള്ള നിര്‍ദേശമെന്ന് ഏജന്‍സി പ്രതിനിധികള്‍ പറഞ്ഞു.

എല്‍.പി.ജി ഗ്യാസ് സിലിണ്ടര്‍ യഥാര്‍ഥ ഉപഭോക്താവിന്റെ കൈയ്യില്‍ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാനാണ് മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ എല്‍പിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെ.വൈ.സി അഥവാ മസ്റ്ററിംഗ്. ഉപഭോക്താവ് നേരിട്ടെത്തി ബയോമെട്രിക് പഞ്ചിംഗ് വഴി വിശദവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഗ്യാസ് കണക്ഷന്‍ ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയും കയ്യില്‍ വേണം. ഒപ്പം ഗ്യാസ് കണക്ഷന്‍ രജിസ്റ്റര്‍ ചെയ്ത നമ്പറും. ഇതു വഴി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുടക്കമില്ലാതെ കിട്ടാനും തട്ടിപ്പുകള്‍ തടയാനുമാണ് ലക്ഷ്യമിടുന്നത്.

ഇന്ധന കമ്പനികള്‍ മസ്റ്ററിംഗ് നടപടികള്‍ തുടങ്ങിയിട്ട് രണ്ട് മാസമായി. തുടക്കത്തില്‍ തണുപ്പന്‍ പ്രതികരണമായിരുന്നു. മസ്റ്ററിംഗ് ക്യാംപുകള്‍ നടത്തിയിട്ടും വലിയ പങ്കാളിത്തമില്ലായിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയിലുള്ളവര്‍ മാത്രം മസ്റ്ററിംഗ് നടത്തിയാല്‍ മതിയെന്ന പ്രചാരണമാകാം ഇതിനു കാരണമെന്നാണ് ഇന്ധന കമ്പനികളുടെ നിഗമനം. ഇതോടെയാണ് അതങ്ങനെ അല്ല എന്ന് വ്യക്തമാക്കി ഇന്‍ഡെല്‍, ഭാരത്, എച്ച്.പി കമ്പനികള്‍ രംഗത്തെത്തിയത്. എല്ലാ ഉപഭോക്താക്കളും എത്രയും വേഗം മസ്റ്ററിംഗ് നടത്തണം. ഉപഭോക്താവ് വിദേശത്തോ മരിച്ചു പോയതോ കിടപ്പു രോഗിയോ എങ്കില്‍ കണക്ഷന്‍ റേഷന്‍ കാര്‍ഡിലുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad