Type Here to Get Search Results !

Bottom Ad

യുവതിയുടെ ജഡം വീട്ടിനുള്ളില്‍ അഴുകിയ നിലയില്‍; കൊലയെന്ന് സംശയം


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് യുവതിയുടെ അഴുകിയ ജഡം വീട്ടിനുള്ളില്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. നോര്‍ത്ത് കോട്ടച്ചേരി ഐശ്വര്യസസ് റോഡിലെ ക്വാര്‍ട്ടേഴ്‌സിലാണ് നെല്ലിക്കട്ട സ്വദേശി ഫാത്തിമ (45)യുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടത്. മൂന്നു ദിവസത്തെ പഴക്കമുണ്ട്. ഹാളില്‍ സോഫയുടെ മുകളിലാണ് തുണിയില്‍ പൊതിഞ്ഞ മൃതദേഹം കണ്ടത്.

മൃതദേഹത്തിനരികെ രക്തം തളംകെട്ടിയ നിലയിലുമുണ്ട്. കൂടാതെ തുണികെട്ടിയ നിലയില്‍ അറുത്തുമാറ്റിയ നിലയില്‍ കാണപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച യുവതി നാലു വര്‍ഷമായി ചെങ്കള സ്വദേശി ഹസൈനാര്‍ (33) എന്ന ആള്‍ക്കൊപ്പം ഇവിടെ താമസിക്കുകയാണ്. ഹസൈനാറിനെ തിങ്കളാഴ്ച കാസര്‍കോട്ട് ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടിരുന്നു. ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad