കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പഞ്ചിക്കലില്‍ സ്കൂള്‍ വരാന്തയില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവം നാടിനെ ഞെട്ടിച്ചു. കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. പഞ്ചിക്കലില്‍ ശ്രീ വിഷ്ണുമൂര്‍ത്തി എയുപി സ്കൂളിലെ വരാന്തയിലാണ് ഞായറാഴ്ച വൈകീട്ടോടെ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില് കേട്ട് പ്രദേശവാസികള്‍ എത്തിയപ്പോഴാണ് സ്കൂള്‍ വരാന്തയില്‍ നവജാത ശിശുവിനെ തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ അറിയിക്കുകയായിരുന്നു.
നവജാത ശിശുവിനെ സ്കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; മാതാവിനെ കണ്ടെത്താന്‍ അന്വേഷണം
11:23:00
0
കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പഞ്ചിക്കലില്‍ സ്കൂള്‍ വരാന്തയില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവം നാടിനെ ഞെട്ടിച്ചു. കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. പഞ്ചിക്കലില്‍ ശ്രീ വിഷ്ണുമൂര്‍ത്തി എയുപി സ്കൂളിലെ വരാന്തയിലാണ് ഞായറാഴ്ച വൈകീട്ടോടെ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില് കേട്ട് പ്രദേശവാസികള്‍ എത്തിയപ്പോഴാണ് സ്കൂള്‍ വരാന്തയില്‍ നവജാത ശിശുവിനെ തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ അറിയിക്കുകയായിരുന്നു.
Tags
Post a Comment
0 Comments