Type Here to Get Search Results !

Bottom Ad

ഓഫര്‍ സെയിലിനിടെ ലുലുമാളില്‍ കള്ളന്‍മാരുടെ വിളയാട്ടം; മോഷ്ടിച്ചത് ആറ് ഐഫോണുകള്‍; ഒമ്പത് പേര്‍ പൊലീസ് പിടിയില്‍


ലുലുമാളില്‍ നടന്ന ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം. ഒമ്പത് പേര്‍ പിടിയില്‍. ലോകത്തിലെ ഏല്ലാ ലുലു മാളുകളിലും ജൂലൈ നാല് മുതല്‍ ഏഴ് വരെയാണ് ഓഫര്‍ സെയില്‍ നടന്നത്. ഇതിനിടെയാണ് മോഷണവും നടന്നത്. തിരുവനന്തപുരത്തെ ലുലു മാളിലാണ്‌ മോഷണം നടന്നത്.

ഓഫര്‍ സെയിലിനിടെ താല്‍ക്കാലിക ജോലിക്കായി മാളിലെത്തിയ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ആറ് ലക്ഷത്തോളം വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ഒമ്പത് പേരില്‍ ആറ് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവത്തെ തുടര്‍ന്ന് പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാണാതായ ഫോണുകള്‍ പൊലീസ് കണ്ടെടുത്തു.

ഓഫര്‍ സെയില്‍ നടക്കുന്നതിനാല്‍ തന്നെ രാത്രിയും പകലുമെല്ലാം വലിയ തിരക്കായിരുന്നു ലുലു മാളില്‍ അനുഭവപ്പെട്ടത്. അധികമായി എത്തിയ ആളുകളെ നിയന്ത്രിക്കാനും സാധനങ്ങള്‍ എടുത്തുകൊടുക്കാനുമായിരുന്നു താല്‍ക്കാലിക ജോലിക്ക് ആളെ എടുത്തത്.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഐ ഫോണ്‍ വെച്ചിരുന്ന ഒരു കിറ്റ് പൊട്ടിച്ച് ഉപേക്ഷിച്ച നിലയില്‍ ജീവനക്കാര്‍ കണ്ടെത്തുകയായിരുന്നു. 14 ഫോണുകള്‍ സൂക്ഷിച്ചിരുന്ന കിറ്റില്‍ നിന്നും 6 ഫോണുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഉടന്‍ തന്നെ സംശയം തോന്നിയ താല്‍ക്കാലിക ജീവനക്കാരെ അടക്കം വിളിച്ച് സ്ഥാപനത്തിലെ ആളുകള്‍ തന്നെ ചോദ്യം ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad