കാസര്‍കോട്: മലയാള ഭാഷാ നിഘണ്ടു സമ്പന്നമാക്കുന്നതിലും കേരളത്തില്‍ വിദ്യാഭ്യാസ രംഗത്തും മലയാള സാഹിത്യത്തിനും മികച്ച സംഭാവനകള്‍ നല്‍കി സമൂഹത്തിന്റെ സമൂലമായ മാറ്റത്തിനു വേണ്ടി അഹോരാത്രം പരിശ്രമിച്ച മഹാകവി ടി. ഉബൈദ് മാഷിന്റെ സ്മരണക്കായി ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന സാഹിത്യ ശ്രേഷ്ടാ അവാര്‍ഡിന്റെ രണ്ടാം എഡിഷന്റെ ലോഗോ പ്രകാശനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കരക്ക് നല്‍കി പ്രകാശനം ചെയ്തു.
തളങ്കര വെല്‍ഫിറ്റ് മനാറില്‍ നടന്ന ചടങ്ങില്‍ സി.ടി അഹമ്മദലി, എ. അബ്ദുല്‍ റഹ്മാന്‍, എന്‍എ നെല്ലിക്കുന്ന് എം.എല്‍.എ, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, എ.ബി ശാഫി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, യഹ്യ തളങ്കര, അന്‍വര്‍ ചേരങ്കൈ, സലാം കന്യപ്പാടി, ടി.ആര്‍ ഹനീഫ്, അബ്ദുല്ല ആറങ്ങാടി, റാഫി പള്ളിപ്പുറം, മൊയ്തീന്‍ അബ്ബ, ആസിഫ് ഹൊസങ്കടി, യൂസുഫ് ഷേണി, ജബ്ബാര്‍ ബൈദാല, അനീസ് മാങ്ങാട്, സലീം തളങ്കര, അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍, എം.കെ അസീസ്, ഹനീഫ് മീത്തല്‍ മാങ്ങാട്, കെ.കെ സുബൈര്‍, ബദ്‌റുദ്ദീന്‍, ശിഹാബ് തങ്ങള്‍ മേല്‍പറമ്പ, സമീര്‍ സംബന്ധിച്ചു.
ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ടാ അവാര്‍ഡിന്റെ ലോഗോ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി യു.എ.ഇ കെ.എം.സിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കരക്ക് നല്‍കി പ്രകാശനം ചെയ്യുന്നു
Post a Comment
0 Comments