മലപ്പുറത്ത് 14കാരന് നിപ സ്ഥിരീകരിച്ചു. പൂനെ ലാബിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. നേരത്തെ കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ ടെസ്റ്റിൽ നിപ സ്ഥിരീകരിച്ചിരുന്നു. അതേസമയം ജില്ലയിൽ ആരോഗ്യ വകുപ്പ് കൺട്രോൾ റൂം തുറന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രത്യേക 30 റൂമുകൾ സജ്ജമാക്കിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. മൂന്ന് കിലോമീറ്റർ പരിധിയിൽ ജാഗ്രതാ നിര്‍ദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
പാണ്ടിക്കാട് പഞ്ചായത്തിലെ 14കാരൻ്റെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലാബിലെ പരിശോധനയിലാണ് പോസിറ്റീവായി സ്ഥിരീകരിച്ചതെന്ന് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. നിപ സ്ഥിരീകരിച്ചതോടെ പാണ്ടിക്കാട് നിയന്ത്രണ ഏർപ്പെടുത്തി. ജില്ലയിൽ ജാഗ്രത പുലർത്തണമെന്നും സമ്പർക്കത്തിലുള്ളവരെ രക്തസാമ്പിളുകൾ പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. മലപ്പുറം ജില്ലയിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നു.
Post a Comment
0 Comments